
ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി ഇന്നും നാളെയുമായി വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. രാജ്യത്തിന്റെ അമ്പതാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ നരേന്ദ്ര മോദി മുഖ്യാതിഥിയാകും.
സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത്‌വാ ക്ഷേത്രവും മോദി സന്ദർശിക്കും. നാളെ പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ വോട്ട് ബാങ്കിൽ നിർണായക ശക്തിയായ മത്‌വാ വിഭാഗത്തിന്റെ ക്ഷേത്രത്തിൽ മോദി സന്ദർശനം നടത്തുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്.
വ്യാപാരം, സ്റ്റാർട്ട് അപ്പ്, ദുരന്ത നിവാരണ മേഖലകൾ എന്നിവയിൽ ഇരു രാജ്യങ്ങളും പുതിയ കരാറുകളിലും ഏർപ്പെടും. ബംഗ്ലാദേശിന്റെ വികസനത്തിൽ ഇന്ത്യയുടെ പിന്തുണ എന്നുമുണ്ടാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
Our partnership with Bangladesh is an important pillar of our Neighbourhood First policy, and we are committed to further deepen and diversify it. We will continue to support Bangladesh's remarkable development journey, under Prime Minister Sheikh Hasina's dynamic leadership
— Narendra Modi (@narendramodi) March 25, 2021