
തിരുവനന്തപുരം: ഗായകൻ ജയരാജ് നാരായണൻ അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഷിക്കാഗോയിൽ വച്ചായിരുന്നു അപകടം. സംസ്‌കാരം പിന്നീട് നടക്കും. 14 വർഷം കരണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണൻ ഗാനാലാപന രംഗത്തേക്ക് എത്തുന്നത്.
എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.ഭാര്യ: മായ. മക്കൾ: മേഘ്‌ന, ഗൗരി. സഹോദരങ്ങൾ: ജയദേവ് നാരായൺ, ജയശ്രീ സുനിൽ.