
തിരുവനന്തപുരം: പ്രശസ്‌ത നടൻ പി.സി സോമൻ(78) അന്തരിച്ചു.സിനിമ,സീരിയൽ,നാടക രംഗത്ത് ശ്രദ്ധേയമായ നിരവധി
വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.അടൂർ ഗോപാലകൃഷ്‌ണന്റെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ജനപ്രിയ പരമ്പരകളിലും സ്ഥിരസാന്നിദ്ധ്യമായിരുന്നു പി.സി സോമൻ.
350ഓളം നാടകങ്ങളിൽ വേഷമിട്ട അദ്ദേഹം ട്രാവൻകൂർ ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. കൗരവർ, ധ്രുവം, ഇരുപതാം നൂറ്റാണ്ട്,നരിമാൻ,ഫയർമാൻ എന്നിവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ചിലവയാണ്. പാൽകുളങ്ങര, കോഴിയോട്ട്ലൈനിൽ എ.ആർ.എ 160, ഭാരതിയിലായിരുന്നു താമസം. തുളസീ ഭായിയാണ് ഭാര്യ. രശ്‌മി നായർ(യു.എസ്.എ), റോഷ്‌നി നായർ എന്നിവർ മക്കളാണ്. മരുമകൻ അനീഷ്. സംസ്‌കാരം പിന്നീട്.