
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഹിതത്തിൽ ജനസംഖ്യാനുപാതികമായി നോക്കിയാലും ഹിന്ദു, ക്രിസ്ത്യൻ പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകുന്നതിൽ യു.ഡി.എഫിന്റേത് തികഞ്ഞ നീതിനിഷേധമെന്ന് ആക്ഷേപം ശക്തം. മൂന്നു മുന്നണികളിൽ പിന്നാക്ക സമുദായങ്ങൾക്ക് കൂടുതൽ പ്രതിനിദ്ധ്യം എൻ.ഡി.എയിലാണെങ്കിലും, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് കാര്യമായ പ്രാമുഖ്യം നൽകേണ്ട സാഹചര്യത്തിലും പിന്നാക്കക്കാർക്ക് കരുതലേകുന്നതിൽ എൽ.ഡി.എഫ് ശ്രദ്ധ പുലർത്തി.
ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഈഴവ സമുദായമാണ് യു.ഡി.എഫിൽ കടുത്ത
അവഗണന നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സമുദായത്തിന് 30 ശതമാനത്തിലധികം സീറ്റ്
നൽകിയതാണ് കോൺഗ്രസിന്റെ മുൻകാല ചരിത്രമെങ്കിൽ, ജനസംഖ്യയിൽ 28 ശതമാനമുള്ള സമുദായത്തിന് ഇത്തവണ നീക്കിവച്ചത് വെറും 13 സീറ്റ്. അഞ്ചു ശതമാനത്തിലധികം വരുന്ന മറ്റു പിന്നാക്കക്കാർക്ക് (ഒ.ബി.സി) 12 സീറ്റ് നൽകി. അതേസമയം ജനസംഖ്യയിൽ 16 ശതമാനമുള്ള മുന്നാക്ക ഹിന്ദുക്കൾക്കു നൽകിയത് 31 സീറ്റും, 26 ശതമാനമുള്ള മുസ്ലീങ്ങൾക്ക് 39 സീറ്റും, 17 ശതമാനമുള്ള മുന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 28 സീറ്റും.
എൽ.ഡി.എഫ് ആകട്ടെ, 33 ശതമാനം വരുന്ന പിന്നാക്ക, ഒ.ബി.സി വിഭാഗങ്ങൾക്ക് 46 സീറ്റും, അതേ ശതമാനമുള്ള മുന്നാക്ക വിഭാഗങ്ങൾക്ക് 49 സീറ്റും നൽകി ഏറക്കുറെ തുല്യ അനുപാതം പാലിച്ചു. എൻ.ഡി.എയിൽ ഇത് യഥാക്രമം 58- ഉം, 62 ഉം ആണ്. യു.ഡി.എഫിലാവട്ടെ, 26- 67 എന്ന അനുപാതത്തിലും.
ജനസംഖ്യാ
പ്രാതിനിദ്ധ്യം:
(2011ലെ സെൻസസ് പ്രകാരം)
1. ഈഴവ (28%), 2. മുന്നാക്ക ഹിന്ദു (16%), 3. മുസ്ലീം (26%) ,4. മുന്നാക്ക ക്രിസ്ത്യൻ (17%), 5. മറ്റ് പിന്നാക്കം (5%), 6. പട്ടിക വിഭാഗം (8%)
മൂന്ന് മുന്നണികളും
നൽകിയ സീറ്റുകൾ
(1 മുതൽ 6 വരെയുള്ള
സമുദായ ക്രമത്തിൽ)
എൽ.ഡി.എഫ് :1- 28 സീറ്റ് (സി.പി.എം- 20,സി.പി.ഐ- 5,എൻ.സി.പി-1,എൽ.ജെ.ഡി-1), 2-.28 സീറ്റ് (സി.പി.എം- 15, സി.പി.ഐ- 9, കേരള കോൺ. എം-2,എൽ.ജെ.ഡി-1,കേരള കോൺ.ബി.1), 3- 29 സീറ്റ് (സി.പി.എം- 21, സി.പി.ഐ-4, ഐ.എൻ.എൽ-3,എൻ.സി.പി-1), 4 -21 സീറ്റ് (സി.പി.എം-8, സി.പി.ഐ-1,കേരള കോൺ. എം- 10, എൻ.സി.പി-1,ജെ.ഡി.എസ്-1),5- 18 സീറ്റ് (സി.പി.എം-15, ജനതാദൾ-എസ്-1,കോൺ.എസ്-1, ജനാധിപത്യ കേരള കോൺ.1),6-16 സീറ്റ് (സി.പി.എം-11, സി.പി.ഐ- 4, ആർ.എസ്.പി- എൽ-1)
യു.ഡി.എഫ് :1- 14 സീറ്റ് (കോൺഗ്രസ്-13,ആർ.എസ്.പി-1),2- 31 സീറ്റ് (കോൺഗ്രസ്),3- 39 സീറ്റ് (മുസ്ലീം
ലീഗ്- 26, കോൺഗ്രസ്-12, ആർ.എസ്.പി-1),4- 28 സീറ്റ് (കോൺഗ്രസ്-17, കേരള കോൺഗ്രസ്-ജോസഫ്-10,
ആർ.എസ്.പി-1),5- 12 സീറ്റ് (കോൺഗ്രസ്),6-16 സീറ്റ് (കോൺഗ്രസ്-15,ആർ.എസ്.പി-1).
എൻ.ഡി.എ:1- 44 സീറ്റ് (ബി.ജെ.പി-25, ബി.ഡി.ജെ.എസ്-19), 2- 55 സീറ്റ് (ബി.ജെ.പി),3- 2 സീറ്റ് (ബി.ജെ.പി), 4- 7 സീറ്റ്-(ബി.ജെ.പി), 5-14 സീറ്റ് (ബി.ജെ.പി),6- 8 സീറ്റ് (ബി.ജെ.പി-16, ബി.ഡി.ജെ.എസ്-2)
പട്ടിക വിഭാഗത്തിന്
എൻ.ഡി.എയിൽ
2 ജനറൽ സീറ്റ്
പട്ടിക വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട 16 നിയമസഭാ സീറ്റുകൾക്കു പുറമെ, ജനറൽ വിഭാഗത്തിലെ രണ്ടു സീറ്റിൽ കൂടി എൻ.ഡി.എയ്ക്ക് പട്ടിക വിഭാഗക്കാരായ സ്ഥാനാർത്ഥികളുണ്ട്. തിരുവനന്തപുരം
ജില്ലയിലെ അരുവിക്കരയിൽ ബി.ഡി.ജെ.എസിലെ തഴവ സഹദേവനും (പട്ടികജാതി),
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ബി.ജെ.പിയിലെ ശ്യാം രാജുമാണ് (പട്ടികവർഗം) ഈ
സ്ഥാനാർത്ഥികൾ.