president-kovind

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്ന് രാവിലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയെന്നും 75 വയസ്സുക്കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാഷ്ട്രപതി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.