സം​ഗീ​തം- ജാസി​ ഗി​ഫ്റ്റ്

sreenib

ശ്രീനിവാസനെയും ഹരീഷ് കണാരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രം കുരുത്തോല പെരുന്നാളിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ഡി .കെ ദിലീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിലാ ഗ്രോസ് എന്റർടൈൻമെന്റ് ആൻഡ് മടപ്പുര മൂവിസിന്റെ ബാനറിൽ സിജി വാസു മാന്നാൻ നിർമ്മിക്കുന്ന ചിത്രം മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജാസി ഗിഫ്റ്റാണ് നിർവഹിക്കുന്നത്. ശ്രീനിവാസനും ഹരീഷ് കണാരനും പുറമെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്.നിരവധി സ്റ്റേജ് ഷോകൾ ഒരുക്കിയ മിമിക്രി താരം കൂടിയാണ് സംവിധായകൻ ഡി .കെ ദിലീപ്.