
തിരുവനന്തപുരം : വെഞ്ഞാറമൂട് സജീവ് വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ.സനൽ, ഉണ്ണി, മഹേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. ഇതിൽ മദപുരം സ്വദേശി ഉണ്ണി, സനൽ എന്നിവർ കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രണ്ടും മൂന്നും പ്രതികളാണ്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി അഞ്ച് ആണ് വിധിപ്രസ്താവിച്ചത്. ഇന്നലെ പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2008 ജനുവരി 13നാണ് സംഭവം നടന്നത്. പ്രതികളുടെ ബന്ധുവായ പെൺകുട്ടി ഒരു യുവാവിനൊപ്പം പോയി. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സജീവിന്റെ സഹോദരനും പ്രതികളുമായി തർക്കമുണ്ടായി. സഹോദരനെ ആക്രമിക്കാൻ എത്തിയ പ്രതികൾ സജീവിനെ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സജീവ് പിറ്റേ ദിവസം മരിച്ചു. സജീവിന്റെ അച്ഛനും സഹോദരനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കഴിഞ്ഞ തിരുവാേണ തലേന്ന് രാത്രിയാണ് വെഞ്ഞാറമൂട് ഇരട്ടകൊലപാതകം നടന്നത്. ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഉണ്ണിയും സനലും അടക്കമുള്ള കേസിലെ പ്രതികൾ ഇപ്പോൾ ജയിലിലാണ്.