a

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിതകഥ പറയുന്ന 12 ശിഷ്യന്മാർ എന്ന ചിത്രത്തിന്റ ചിത്രീകരണം ആരംഭിച്ചു. മീഡിയ ടൈംസ് പ്രൊഡക്ഷൻസിനു വേണ്ടി അൽത്താഫ് ഹമീദ് നിർമ്മിക്കുന്ന ഈ ചിത്രം, അരവിന്ദൻ ,അഗരം ,വന്ദേമാതരം തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നാഗരാജൻ തുളസിംഗമാണ് സംവിധാനം ചെയ്യുന്നത്.മലയാളം കൂടാതെ, മറ്റ് ഇന്ത്യൻ ഭാഷകളിലും, ഇംഗ്ലീഷിലും നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇരുപത്തിയേഴ് രാജ്യങ്ങളിലായാണ് ചിത്രീകരണം നടക്കുക. 12 ശിഷ്യന്മാരുടെ യേശുവിനോടുള്ള സമീപനം എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഈ ചിത്രത്തിലെ താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. നെറ്റ് ഫ്‌ളിക്‌സിലെ ജനപ്രിയ സീരിസായ വൈകിംഗിലെ നടീനടന്മാർ ചിത്രത്തിലുണ്ടാകുമെന്ന് റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. കാമറ സുകുമാർ എം, സംഗീതം ഡി ഇമ്മാൻ.