typhoon

അലബാമ : അമേരിക്കയിലെ അലബാമയിൽ ശക്തമായ ചുഴലിക്കാറ്റിൽ അഞ്ച് മരണം. ചുഴലിക്കാറ്റ് അതി ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഉത്തര പടിഞ്ഞാറൻ അലബാമയിലെ ഒഹാചീയിലാണ് അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് നിരവധി വീടുകൾ തകർന്നു. വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. നിരവധിപ്പേരെ കാണാതായി. രക്ഷാ പ്രവർത്തനം തുടരുകയാണ്. വ്യാഴാഴ്ച ശക്തമായ കാറ്റ് അനുഭവപ്പെടുകയും അത് പിന്നീട് ചുഴലിക്കാറ്റായി മാറുകയും ചെയ്തെന്നാണ് റിപ്പോർട്ട്. അതേസമയം,​ ചുഴലിക്കാറ്റിനെ തുടർന്ന്,​ പ്രഥമ വനിത ജിൽ ബൈഡന്റേയും നടി ജെന്നിഫ‌ർ ഗാർണറിന്റേയും അലബാമ സന്ദർശനം മാറ്റിവച്ചു