
വാഷിംഗ്ടൺ: പുതിയ കോസ്റ്റ്ഗാർഡ് വർക്കിംഗ് പോളിസി കരാറിൽ ഒപ്പിട്ട് അമേരിക്കയും തായ്‌വാനും. ചൈനയ്ക്കെതിരെ തായ്‌വാന് എല്ലാ പിന്തുണയും നൽകുമെന്നും അമേരിക്ക വ്യക്തമാക്കി. ഇന്തോ - പസഫിക് പ്രദേശത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പു വരുത്താൻ പുതിയ കരാറിലൂടെ കഴിയട്ടെയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ തായ്‌വാൻ പ്രത്യാശ പ്രകടിപ്പിച്ചു.