arrest

ദുബായ്: വർഷങ്ങളായി ഫ്രഞ്ച് പൊലീസും ഇന്റർപോളും തിരയുന്ന അന്തരാഷ്ട്ര മയക്കുമരുന്ന് രാജാവ് മൗഫ്​ ബുചീബിയെ ദുബായ് പൊലീസ് പിടികൂടി. പത്ത് വർഷമായി വിവിധ രാജ്യങ്ങളിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ. ഗോസ്റ്റ് എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. ആദ്യകാലത്ത് മൗഫ് പാരിസിൽ തെരുവുകച്ചവടക്കാരനായിരുന്നു. പിന്നീട്, ഒാരോ വർഷവും 60 ടൺ കഞ്ചാവ്​ യൂറോപ്പിലേക്ക്​ ഒളിച്ചുകടത്തുന്ന അധോലോക നായകനായി ഇയാൾ രൂപാന്തരം പ്രാപിച്ചു. അറസ്​റ്റിലായി ദിവസങ്ങൾക്കുശേഷമാണ് ഫ്രഞ്ച്​ കുറ്റാന്വേഷകർക്ക്​ പ്രതിയെ തിരിച്ചറിയാനായത്​. 20 വർഷം മുമ്പുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു ഇയാളുടേതായി അധികൃതരുടെ കൈയിലുണ്ടായിരുന്നത്​. ഇന്റർപോളിൽനിന്ന്​ ലഭ്യമായ വിരലടയാളത്തിന്റെ സഹായത്താലാണ് പിന്നീട് പ്രതിയെ തിരിച്ചറിഞ്ഞത്.