
പാരിസ്: പ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ബെർട്രാൻഡ് ടാവെർനീർ (79) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. സഹസംവിധായകനായാണ് അദ്ദേഹം തന്റെ സിനിമ ജീവിതം ആരംഭിച്ചത്. 1974 പുറത്തിറങ്ങിയ ക്ലോക്ക്മേക്കറാണ് ബെർട്രാൻഡ് സംവിധാനം ചെയ്ത ആദ്യ ചിത്രം. റൗണ്ട് മിഡ്നൈറ്റ്, ലൈഫ് നത്തിംഗ് ബട്ട്, ക്യാപ്ടൻ കോനൻ എന്നിങ്ങനെ നിരവധി പ്രശസ്ത ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. അന്താരാഷ്ട്ര തലത്തിലും ബെർട്രാൻഡ് ശ്രദ്ധേയനായിരുന്നു. തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നീ നിലകളിലും അദ്ദേഹം തിളങ്ങി. 2013ൽ പുറത്തിറങ്ങിയ ദ ഫ്രഞ്ച് മിനിസ്റ്ററാണ് സംവിധാനം ചെയ്ത അവസാന ചലച്ചിത്രം. 2016ൽ രണ്ട് ഡോക്യുമെന്ററികൾ അദ്ദേഹം പുറത്തിറക്കിയിരുന്നു.