
പി സി സോമൻ
അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെ ശ്രദ്ധേയനായ നാടക നടൻ പി .സി സോമൻ വിടവാങ്ങി. മുന്നൂറിൽപ്പരം നാടകങ്ങളിൽ അഭിനയിച്ചു. കൊടിയേറ്റം , അനന്തരം , മതിലുകൾ , വിധേയൻ , കഥാപുരുഷൻ, നിഴൽക്കുത്ത് , ഒരു പെണ്ണും രണ്ടാണും , പിന്നെയും തുടങ്ങിയ ചിത്രങ്ങളടക്കം അനവധി സിനിമകളിൽ അഭിനയിച്ചു,78 വയസായിരുന്നു.
ബെർട്രാൻഡ് ടാവർണിയർ
ഫ്രഞ്ച് ചലച്ചിത്ര ഇതിഹാസം ബെർട്രാൻഡ് ടാവർണിയർ വിടവാങ്ങി. ക്യാപ്റ്റൻ കോനാൻ, ജഡ്ജ് ആൻഡ് ദി അസാസിൻ, ദി ക്ലോക്മേക്കർ , ഡെത്ത് വാച്ച് , എ വീക്ക്സ് വെക്കേഷൻ, എ സൺഡേ ഇൻ ദി കൺട്രി , റൗണ്ട് മിഡ്നൈറ്റ് , ലൈഫ് ആൻഡ് നത്തിംഗ് ബട്ട്, ദി ഫ്രഞ്ച് മിനിസ്റ്റർ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ബെർലിൻ ഫെസ്റ്റിവലിൽ ഗോൾഡൻ ബെയർ നേടി. കാനിലും ഓസ്ക്കാറിലും ടാവർണിയറുടെ ചിത്രങ്ങൾ മത്സരിച്ചു. ഇന്ത്യയുടെ 42 മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി ) ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.79 വയസായിരുന്നു