
തിരുവനന്തപുരം : ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. അന്വേഷമം പ്രഖ്യാപിച്ച നടപടി നൂറ്റാണ്ടിലെ ഏറ്റവും വലിയ അദ്ഭുതമെന്ന് മുരളീധരൻ പറഞ്ഞു.. ഒരു ജഡ്ജിക്ക് ശമ്പളം നൽകാമെന്നല്ലാതെ ഇതിൽ മറ്റു കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ ഏജൻസികളെ ഓലപ്പാമ്പു കാണിച്ച് പേടിപ്പിക്കരുത്, ശുദ്ധതെമ്മാടിത്തരം എന്ന തോമസ് ഐസകിന്റെ പദ പ്രയോഗങ്ങളിൽ അത്ഭുതമില്ല. കിഫ്ബിയിലെ പരിശോധനയിൽ ഉദ്യോഗസ്ഥർക്കില്ലാത്ത പരാതി മന്ത്രി തോമസ് ഐസകിന് ഉണ്ടെങ്കിൽ എന്തോ മറച്ച് വെക്കാനുണ്ട്. തെറ്റ് ചെയ്തില്ലെങ്കിൽ ഐസകിന് എന്തിന് പരിഭ്രാന്തിയെന്നും മുരളീധരൻ ചോദിച്ചു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള തീരുമാനം എടുത്തത്. സ്വർണക്കടത്ത് കേസ് സർക്കാരിനെതിരെ തിരിച്ചുവിട്ട് അട്ടിമറി നടത്താൻ ശ്രമം നടക്കുന്നുണ്ടോ എന്നാണ് അന്വേഷിക്കുക. ഇതിനായി റിട്ട.. ജഡ്ജി കെവി മോഹനനെ കമ്മീഷനായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.