modi-in-dhaka

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനെതിരെ ധാക്കയിൽ പ്രതിഷേധം.

വിദ്യാർത്ഥികളും യുവജനങ്ങളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. മോദി മുസ്ലിം വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചെന്നാണ് പ്രതിഷേധക്കാർ പറയുന്നത് .പ്രതിക്ഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. കഴിഞ്ഞ ദിവസമാണ് മോദിയ്ക്കെതിരെ ധാക്കയിൽ യുവജന പ്രതിഷേധം ശക്തമായത്.

33 പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.