
ബീജിംഗ്: ചൈനീസ് പ്രവിശ്യയായ സിൻജിയാങ്ങിലെ ഉയ്ഘൂർ വംശഹത്യയിൽ പ്രതിഷേധിച്ച് തങ്ങൾക്കെതിരെ നടപടി സ്വീകരിച്ച ബ്രിട്ടനെതിരെ പ്രതികാരനടപടിയുമായി ചൈന. നാല് ചൈനീസ് ഉദ്യോഗസ്ഥർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ബ്രിട്ടീഷ് നടപടിയ്ക്ക് പകരമായി ബ്രിട്ടനിലെ 10 സംഘടനകൾക്കും വ്യക്തികൾക്കും ചൈനയും ഉപരോധമേർപെടുത്തി. കൺസർവേറ്റീവ് കക്ഷി മുൻ നേതാവ് ഇയാൻ ഡങ്കൻ സ്മിത്ത്, എം.പിമാരായ ടോം ടുഗെൻഡ്ഹാറ്റ്, നുസ് ഗനി, നീൽ ഒബ്രിയൻ, ടിം ലോട്ടൺ എന്നിവർക്കും വിലക്കുണ്ട്.