kk-rema-video

കോഴിക്കോട്: കിറ്റിന്റെ പേരിൽ ഇടതുമുന്നണി വോട്ട് ചോദിക്കുന്നതിൽ അർത്ഥമില്ലെന്ന് പറയുന്ന വീട്ടമ്മയുടെ വീഡിയോ പങ്കുവച്ച് വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നസ്ഥാനാർത്ഥി കെകെ രമ. കിറ്റ് തന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നതെന്നാണ് വീട്ടമ്മ പറയുന്നത്.

kk-rema

വീട്ടമ്മയുടെ വാക്കുകളും കെകെ രമ പങ്കുവച്ച വീഡിയോയും ചുവടെ:

'കിറ്റ് തന്നു..കിറ്റ് തന്നു.. നിങ്ങൾ ഞങ്ങൾക്ക് വോട്ടുചെയ്യൂല്ലേ എന്നാണ് ഇപ്പോൾ എല്ലാ വീട്ടിലും പോയി ചോദിക്കുന്നത്. കിറ്റിന്റെ കാര്യത്തിൽ പറയാൻ ഉള്ളത് കൊറോണ വന്ന് ദുരിതത്തിലായപ്പോൾ നല്ലവരായ നാട്ടുകാര്, ജാതിയോ, മതമോ നോക്കാതെ ഒരുപാട് പേര് എത്തിച്ചിട്ടുണ്ട്. കെഎംസിസി പോലുള്ള സംഘടനകൾ ഗുളികളും മരുന്നും വരെ എത്തിച്ചിട്ടുണ്ട്. കിറ്റിന്റെ കാര്യം പറഞ്ഞ് സർക്കാർ വോട്ടുചോദിക്കുന്നതിൽ ഒരു അർഥവുമില്ല.'