kk

മുംബയ് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. മാളുകള്‍ രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെ അടച്ചിടണം. ഏപ്രില്‍ നാലു മുതല്‍ മഹാരാഷ്ട്രയിലാകെ നിരോധനാജ്ഞ ഏര്‍പ്പെടുത്തും. അതേസമയം ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ താക്കറെ വ്യക്തമാക്കി. എന്നാല്‍ ജ​ന​ങ്ങ​ള്‍ കൊവി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് താ​ക്ക​റെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ലോ​ക്‌ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് തീ​രു​മാ​നം എ​ടു​ക്കാം. എ​ന്നാ​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യ ലോ​ക്‌ഡൗ​ണ്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഉ​ണ്ടാ​കി​ല്ലെ​ന്നും താ​ക്ക​റെ അ​റി​യി​ച്ചു. ലോ​ക്‌ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​യാ​നു​ള്ള സാ​ദ്ധ്യത​യു​ണ്ടെ​ന്നും താ​ക്ക​റെ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. മാര്‍ച്ച് 28,29 തീയതികളില്‍ ഹോളി, ഷാബ് ഇ ബരാത്ത് ആഘോഷപരിപാടിയുമായി ബന്ധപ്പെട്ട് പൊതുഇടങ്ങളില്‍ പരിപാടി പാടില്ല. കല്യാണ്‍-ഡോംബിവ്‌ലിയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളും റസ്‌റ്റാറന്റുകളും അടച്ചിടും, പാര്‍സല്‍ സൗകര്യം മാത്രമേ അനുവദിക്കൂ.

രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത്. ഇന്നലെ 35,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു
കഴിഞ്ഞ 75 ദിവസത്തിനിടെ മുംബൈയില്‍ കോവിഡ് രോഗികളുടെ വര്‍ധനവ് ഇരട്ടിയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.