
ഭാര്യയുമായി .യുവതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന പരാതി നൽകിയ ഭർത്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി.. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. 37കാരിയാണ് പരാതിക്കാരന്റെ ഭാര്യയുമായി ലൈംഗികബന്ധം പുലർത്തിയത്.. ഇയാൾക്ക് നഷ്ടപരിഹാരമായി 1,100,00 യെൻ (70,000 രൂപ) നൽകാൻ യുവതിയോട് ടോക്കിയോ ജില്ലാ കോടതി ഉത്തരവിട്ടു.
തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് 39കാരനായ ഭർത്താവാണ് യുവതിക്കെതിരെ കേസ് ഫയൽ ചെയ്തത്. രണ്ട് സ്ത്രീകളും ഓൺലൈനിലൂടെയാണ് കണ്ടുമുട്ടിയതെന്നും പരാതിയിൽ പറയുന്നു. . മറ്റ് സ്ത്രീകളുമായുള്ള ശാരീരിക ബന്ധം അവരുടെ ദാമ്പത്യത്തെ ബാധിക്കുന്നില്ലെന്നും അത് അവിശ്വാസമല്ലെന്നും പ്രതിയായ യുവതി കോടതിയിൽ വാദിച്ചു. എന്നാൽ ദാമ്പത്യ ബന്ധത്തിലെ സമാധാനത്തിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തി ചെയ്തതിനാലാണ് ശിക്ഷ വിധിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.