photographer

ആലപ്പുഴ: വിവാഹചടങ്ങ് ക്യാമറയിൽ പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിതിമായി മരണപ്പെട്ടത്.

Even when he collapsed in the middle of his work, he made sure the camera and equipments didnt fall from his hands. Even in pain, he caught it safely. Unfortunately, the photographer breathed his last following cardiac failure. #Cameraman #life pic.twitter.com/nhXkqr0CZK

— Raam Das (@PRamdas_TNIE) March 26, 2021

കുഴഞ്ഞുവീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറയുടെ ട്രൈപ്പോഡ് ഉപയോഗിച്ച് വിവാഹച്ചടങ്ങ് ചിത്രീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം വിനോദ് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.