kk

കഴക്കൂട്ടം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴക്കൂട്ടത്ത് സി.പി.എം - ബി..ജെ.പി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ബി.ജെ.പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു സി.പി.എം പ്രവർത്തകർ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി.


സംഘർഷം ഉണ്ടാക്കിയ സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്..