bus-fire

കൊൽക്കത്ത: ബംഗാൾ പുരുളിയിൽ പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് കത്തിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയാണിത്. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ബസ് ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

സമീപത്തെ വനത്തില്‍ നിന്ന് കുറച്ചുപേർ ഇറങ്ങിവന്ന് ബസ് തടഞ്ഞുനിര്‍ത്തി കത്തിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.ബംഗാളിലെ ആദിവാസി മേഖല ഉള്‍പ്പെടുന്ന അഞ്ചു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 73 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക.10,288 ബൂത്തുകളിലേയ്ക്കായി 684 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.