
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ടവോട്ട്. ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് വോട്ടുള്ളത്. അധികൃതരുടെ വീഴ്ചയാണ് കാരണമെന്നും, അപേക്ഷ നൽകിയിട്ടും തിരുത്തിയില്ലെന്നും ചെന്നിത്തലയുടെ ഓഫീസ് പ്രതികരിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ചെന്നിത്തലയുടെയും കുടുംബത്തിന്റെയും വോട്ട് അദ്ദേഹത്തിന്റെ ജന്മദേശത്തായിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസിന്റെ വിലാസത്തിലേക്ക് മാറ്റി.എന്നാൽ ചെന്നിത്തല പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍നിന്ന് ദേവകിയമ്മയുടെ പേര് നീക്കം ചെയ്തിരുന്നില്ല.
അതേസമയം കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി എസ് എസ് ലാലിനും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇരട്ടവോട്ടുണ്ട്. വട്ടിയൂർക്കാവിലെ നൂറ്റിയെഴുപതാം നമ്പർ ബൂത്തിലാണ് രണ്ട് വോട്ടുള്ളത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് ലാൽ പ്രതികരിച്ചു.