shakeela


ചെന്നൈ: കഴിഞ്ഞ ദിവസമാണ് നടി ഷക്കീല കോൺഗ്രസിൽ ചേർന്നത്. ഇപ്പോഴിതാ പാർട്ടിയിൽ ചേരാനുണ്ടായ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.മതത്തിൽ രാഷ്ട്രീയം കലർത്തില്ലെന്നതാണ് തനിക്ക് കോൺഗ്രസിൽ ഏറ്റവും ഇഷ്ടപ്പെട്ട ആശയമെന്ന് താരം പറയുന്നു.

പിതാവ് കോൺഗ്രസ് പ്രവർത്തകനായിരുന്നു. ജവഹർലാൽ നെഹ്റുവിനെക്കുറിച്ചും, അദ്ദേഹം രാഷ്ട്രത്തിനു നൽകിയ സംഭാവനകളെക്കുറിച്ചുമൊക്കെ അച്ഛൻ പറയാറുണ്ടായിരുന്നു. അതിനാൽ, ചെറുപ്പത്തിൽത്തന്നെ കോൺഗ്രസിനോടു മനസിൽ ഒരിഷ്ടമുണ്ടെന്ന് ഷക്കീല പറഞ്ഞു.

പ്രവർത്തിക്കുന്നെങ്കിൽ ദേശീയ പാർട്ടിയിലായിരിക്കുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നുവെന്നും, കോൺഗ്രസിൽനിന്നു ക്ഷണം കിട്ടിയപ്പോൾ അതു സ്വീകരിച്ചുവെന്നും ഷക്കീല പറഞ്ഞു.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.