kamal-hasan-gauthami

ചെന്നൈ: മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകൻ കമലഹാസന്റെ താര രാഷ്ട്രീയത്തിന് തമിഴകത്തു വലിയ ഭാവിയില്ലെന്ന് നടിയും ബിജെപിയുടെ താരപ്രചാരകയുമായ ഗൗതമി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന കമലിനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും നടി വ്യക്തമാക്കി.

ബിജെപി സ്ഥാനാർത്ഥികൾക്കുവേണ്ടി തമിഴ്‌നാട്ടിൽ ഓടിനടന്നു പ്രചാരണം നയിക്കുകയാണെന്നും, സീറ്റിനു വേണ്ടിയല്ല ബിജെപിയിൽ ചേർന്നതെന്നും ഗൗതമി പറഞ്ഞു.തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ബിജെപിയോടുള്ള അകൽച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു.

അതോടൊപ്പം നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ ഗൗതമി നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അവർ വ്യക്തമാക്കി. നേരത്തെ വിരുദ്‌നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.