
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം 'വൺ' റിലീസ് ചെയ്തത്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാൻ അവർക്ക് അവകാശം നൽകുന്നതിനെക്കുറിച്ച് ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ടുള്ള തന്റെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.വോട്ടിംഗ് ഒരു കരാറല്ലെന്നും, ജനങ്ങൾ നൽകുന്ന അസൈൻമെന്റാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.നിങ്ങൾ നിയോഗിച്ചവരെ തിരിച്ചുവിളിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കുറിച്ചു.
സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. ജോജു ജോർജ്, സിദ്ധിഖ്, മുരളി ഗോപി, സുദേവ് നായർ, ജഗദീഷ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.