
ന്യൂഡൽഹി: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ തുടർ പരിശോധകൾക്ക് വേണ്ടി എയിസിലേക്ക് മാറ്റും. രാഷ്‌ട്രപതിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് സൈനിക ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വെളളിയാഴ്‌ച പുലർച്ചെയാണ് അദ്ദേഹത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുളള അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുടെ മകനോട് അന്വേഷിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ആശുപത്രിയിലെത്തി രാഷ്‌ട്രപതിയുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞിരുന്നു.