covid

ടാൻസാനിയ: ജനിതക വകഭേദം വന്ന കൊവിഡ് ടാൻസാനിയയിലും. ഈ സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിരോധ മാർഗ്ഗങ്ങൾ കൂടുതൽ ശക്തമാക്കാൻ ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു. ഇപ്പോൾ കണ്ടെത്തിയ വകഭേദത്തിന് 10 ഓളം തവണ പരിവർത്തനം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്പ് എന്ന സ്ഥാപനമാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ വൈറസ് വകഭേദങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം കണ്ടെത്തിയത് ഈ സ്ഥാപനമാണ്. ആഫ്രിക്കയിലെ പുതിയ വൈറസ് വകഭേദങ്ങൾക്ക് ചില വാക്സിനെതിരെ പ്രവർത്തിക്കാനുള്ള കഴിവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.