robert-redfield

വാഷിംഗ്ടൺ​: കൊവിഡ് ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ ലാബോറട്ടറിയിൽ നിന്ന് തന്നെയാണെന്ന് യു.എസിലെ മുൻ രോഗ നിയന്ത്രണ ബോർഡ് അംഗമായ റോബർട്ട് റെഡ്ഫീൽഡ്. കൊവിഡ് പെട്ടെന്നൊരു ദിവസം സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ടതല്ലെന്നും അതിന് കാരണം വുഹാനിലെ ലാബ് തന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നെന്നും റെഡ്ഫീൽഡ് പറഞ്ഞു. ശാസ്ത്രം എല്ലാം വഴിയേ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നുവെന്നാണ് ഭൂരിഭാഗം ശാസ്ത്രഞ്ജരുടേയും അഭിപ്രായം. പ്രധാനമായും വൈറസ് ബാധിതരായ വവാലുകളെ ഭക്ഷിക്കുന്നതിലൂടെ ഇത് മനുഷ്യരിലേക്കും പകരുന്നു. എന്നാൽ ഈ വാദത്തെ റോബർട്ട് പൂർണമായും തള്ളിക്കളഞ്ഞിരുന്നു.