kali-ma

ഢാക്ക: ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാംദിവസമായ ഇന്നലെ നൂറ്റാണ്ടുകൾ പഴക്കമുള്ള യശോരേശ്വരി കാളിക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

ക്ഷേത്രത്തിൽ മോദി ഇരുന്ന് പ്രാർത്ഥിക്കുന്നതിന്റെയും വിഗ്രഹത്തിൽ കിരീടം ചാർത്തുന്നതിന്റെയും ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായി. വെള്ളി കൊണ്ട് നിർമ്മിച്ച് സ്വർണം പൂശിയ കിരീടം മൂന്നാഴ്ച കൊണ്ടാണ് പരമ്പരാഗത കൈത്തൊഴിലുകാർ നിർമ്മിച്ചിരിക്കുന്നത്.

ഇന്ന് കാളി മായുടെ മുമ്പാകെ പ്രാർത്ഥിക്കാൻ എനിക്ക് അവസരം ലഭിച്ചു.

മനുഷ്യവംശത്തെ കൊവിഡിൽ നിന്ന് മോചിപ്പിക്കണേയെന്ന് പ്രാർത്ഥിച്ചതായി ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം മോദി മാദ്ധ്യമങ്ങളോടു പ്രതികരിച്ചു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നിരവധി ഭക്തർ ഈ ക്ഷേത്രത്തിലെത്താറുണ്ട്.