
തൃശൂർ: വിവാഹ സീസണോട് അനുബന്ധിച്ച് മനോഹരമായ ഏഴ് മംഗല്യപ്പട്ടുകൾ ഒരുമിക്കുന്ന '7 വണ്ടേഴ്‌സ് ഇൻ സിൽക്ക്" എന്ന ബ്രൈഡൽ സാരി സീരീസ് അവതരിപ്പിച്ച് കല്യാൺ സിൽക്‌സ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ആശയം പട്ടിൽ അവതരിപ്പിക്കുന്നത്. ശ്രേണിയിലെ സാരികൾ രൂപകല്പന ചെയ്‌തത് പ്രമുഖ ഡിസൈനർമാർ അടങ്ങുന്ന വെഡിംഗ് സാരി സ്‌പെഷ്യലിസ്‌റ്റുകളാണ്.
ഡിസൈനുകൾ പ്രത്യേകം തിരഞ്ഞെടുത്ത പട്ട് നൂലിഴകളാൽ നെയ്‌തെടുത്തിട്ടുള്ളത് കാഞ്ചീപുരം പോലെയുള്ള പട്ട് ഗ്രാമങ്ങളിലെ കല്യാൺ സിൽക്‌സിന്റെ സ്വന്തം തറികളിലാണ്. ശ്രേണിയിലെ ഏഴ് സാരികൾ വിവാഹത്തോട് അനുബന്ധിച്ചുള്ള ഏഴ് വിശിഷ്‌ട വേളകൾക്കായാണ് ഒരുക്കിയിട്ടുള്ളത്. ഹൽദി, മെഹന്തി, വിവാഹം, റിസപ്‌ഷൻ തുടങ്ങിയവയ്ക്കായി വെവ്വേറെ ഡിസൈൻ ആശയങ്ങളാണ് അവലംബിച്ചത്. സീരീസിന്റെ ആദ്യ എഡിഷൻ കല്യാൺ സിൽക്‌സിന്റെ ഷോറൂമുകളിൽ എത്തിക്കഴിഞ്ഞു. കൂടുതൽ എഡിഷനുകൾ ഓരോ ആഴ്‌ചയിലും വില്പനയ്ക്കെത്തും.
ഓരോ ഡിസൈനും കളർ പാറ്റേണും ആവർത്തിക്കരുതെന്ന നിർബന്ധബുദ്ധിയോടെയാണ് ഡിസൈൻ ടീമും നെയ്‌ത്തുകാരും പ്രവർത്തിച്ചതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ഉപഭോക്തൃസൗഹൃദമായ ആകർഷകമായ വിലയും 7 വണ്ടേഴ്‌സ് ഇൻ സിൽക്ക് ശ്രേണിയുടെ മികവാണെന്ന് അദ്ദേഹം പറഞ്ഞു.