myg

കോഴിക്കോട്: മൈജിയുടെ പുതിയ ഷോറൂമുകൾ വണ്ടൂർ കാളികാവ് റോഡിലെ ടി.കെ. ടവറിലും എടക്കര മുസ്ളിയാരങ്ങാടിയിലെ ആയിഷ ടവറിലും പ്രവർത്തനം ആരംഭിച്ചു. മൈജി ചെയർമാനും മാനേജിംഗ് ഡയറ‌ക്‌ടറുമായ എ.കെ. ഷാജിയും മാതാവ് കുഞ്ഞീമ്മ ഹജ്ജുമ്മയും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,000 രൂപയുടെ കാഷ്ബാക്ക് വൗച്ചർ ലഭിക്കും.

4,999 രൂപ മുതൽ 9,999 രൂപനിരക്കിലെ മൊബൈൽഫോൺ വാങ്ങുമ്പോൾ 3-ലിറ്ററിന്റെ പ്രഷർ കുക്കർ സൗജന്യമാണ്. വിവിധ ബ്രാൻഡുകളുടെ പുത്തൻ മൊബൈൽഫോണുകൾ ഏറ്റവും കുറഞ്ഞവിലയ്ക്ക് ലഭിക്കും. മലപ്പുറം ജില്ലയിലെ എല്ലാ ഷോറൂമുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.

കുറഞ്ഞവിലയ്ക്ക് എൽ.ഇ.ഡി/സ്മാർട്ട് ടിവികൾ, ലാപ്ടോപ്പിന് ഉദ്ഘാടന ഓഫർ, കമ്പ്യൂട്ടറിനും ടാബ്‌ലറ്റിനും സ്‌പെഷ്യൽ ഓഫർ, പഴയ എ.സി എക്‌സ്‌ചേഞ്ച് ചെയ്‌ത് വൈദ്യുതി ഉപയോഗം കുറഞ്ഞ പുതിയത് വാങ്ങാനുള്ള അവസരം, എ.സിക്ക് ഫിനാൻസ് ഓഫറുകൾ, തിരഞ്ഞെടുത്ത മോഡൽ എ.സിക്കൊപ്പം സ്‌റ്റെബിലൈസർ സൗജന്യം, ഗൃഹോപകരണങ്ങൾക്ക് 50 ശതമാനം വിലക്കിഴിവ്, കാഷ് ബാക്കും അതിവേഗ ലോണും 100 ശതമാനം ലോണും ഉൾപ്പെടെ ആകർഷകമായ ഫിനാൻസ് ഓഫറുകൾ തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു.