- കേരളത്തിൽ നിന്ന് ഐ-ലീഗ് ഫുട്ബാൾ കിരീടം നേടുന്ന ആദ്യ ക്ളബായി ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്.സി
- ഇന്നലെ കൊൽക്കത്തയിൽ പ്ളേഓഫ് റൗണ്ടിലെഅവസാന മത്സരത്തിൽ മണിപ്പൂരി ക്ളബ് ട്രാവു എഫ്.സിയെ 4-1ന് കീഴടക്കിയാണ് ഗോകുലം കന്നി കിരീടമണിഞ്ഞത്.
- 70-ാം മിനിട്ടുവരെ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് നാലുഗോളുകൾ അടിച്ചുകൂട്ടി ഗോകുലം സ്വപ്നവിജയം നേടിയത്.
- ഇതോടെ ഡുറൻഡ് കപ്പും ഐ-ലീഗ് കിരീടവും സ്വന്തമാക്കുകയും എ.എഫ്.സി കപ്പ് കളിക്കാൻ യോഗ്യത നേടുകയും ചെയ്യുന്ന ആദ്യ കേരള ക്ളബായും ഗോകുലം മാറി.