
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയാണെന്നും ഏകാധിപത്യ ഭരണത്തിന് ജനം തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും മുസ്ലിം ലീഗ് അദ്ധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഒരു മലയാള വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ ഇത്തരത്തിൽ വിമർശിച്ചത്. ഇടതുപക്ഷ ഭരണം തകിടം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ഒരു വിധത്തിലുമുള്ള നീക്കുപോക്കുകളും ഉണ്ടാകുകയില്ലായെന്നും പാണക്കാട് തങ്ങൾ വ്യക്തമാക്കി.
സമസ്തയും ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. ലീഗ് യുഡിഎഫിലെ പ്രബല കക്ഷി തന്നെയാണ്. ഏതെങ്കിലും ചില പ്രവര്‍ത്തകരുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ല. അര്‍ഹമായ സീറ്റ് എന്തായാലും തങ്ങള്‍ക്ക് അവകാശപ്പെട്ടാതാണ്. എന്‍ഡിഎയിലേക്കുള്ള ലീഗിന്റെ പ്രവേശനം ഒരു കാലത്തും നടക്കില്ല. ഇടതുപക്ഷവുമായി ചേരേണ്ടസ്ഥിതി വന്നാല്‍ അത് പിന്നീട് ആലോചിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അതേസമയം മുസ്ലിം ലീഗിന്റെ അംഗ സംഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മതേതര ശക്തി വീണ്ടും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസിന് അകത്തുള്ള പ്രശ്‌നത്തിന് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്താറുള്ളതും ലീഗാണെന്നും അദ്ദേഹം പറയുന്നു.