
മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം മാർച്ച് 19ന് അവസാനിച്ച ദ്വൈവാരത്തിൽ 197.3 കോടി ഡോളർ ഉയർന്ന് 58,227.1 കോടി ഡോളറിലെത്തി. 15.7 കോടി ഡോളർ ഉയർന്ന് വിദേശ നാണയ ആസ്‌തി 54,118 കോടി ഡോളറായി. എട്ടുകോടി ഡോളർ വർദ്ധിച്ച് കരുതൽ സ്വർണശേഖരം 3,463 കോടി ഡോളറായി. ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും വിദേശ നാണയ ശേഖരത്തിലുണ്ട്.
ഇന്ത്യയുടെ വിദേശ നാണയശേഖരം ഈമാസമാദ്യം റഷ്യയെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയനിരക്കിലെത്തിയിരുന്നു. ചൈനയാണ് ഒന്നാമത്. ജപ്പാൻ രണ്ടാമതും സ്വിറ്റ്‌സർലൻഡ് മൂന്നാമതുമാണ്. 2020ൽ മാത്രം വിദേശ നാണയ ശേഖരത്തിൽ റിസർവ് ബാങ്ക് കൂട്ടിച്ചേർത്തത് 8,800 കോടി ഡോളറാണ്.