turmeric

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും മികച്ച ഓർഡറുകൾ ലഭിച്ചതോടെ മഞ്ഞളിന് വിലക്കുതിപ്പ്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതും വിലവർദ്ധനയ്ക്ക് വഴിയൊരുക്കി. നാഷണൽ കമ്മോഡിറ്റീസ് ആൻഡ് ഡെറിവേറ്റീസ് എക്‌സ്‌ചേഞ്ചിൽ (എൻ.സി.ഡി.ഇ.എക്‌സ്) ക്വിന്റലിന് കഴിഞ്ഞമാസം 8,000 രൂപയായിരുന്ന വില കഴിഞ്ഞവാരാന്ത്യമുള്ളത് 8,644 രൂപയിലാണ്. ഒരുവേള വില 8,800 രൂപവരെ എത്തിയിരുന്നു. ഗൾഫ്, ബംഗ്ളാദേശ് ഓർഡറുകൾ പ്രകാരമുള്ള കയറ്റുമതി ഏപ്രിലിലാണ് തുടങ്ങുക. ഇത്, രണ്ടാഴ്‌ചത്തേക്ക് കൂടി വിലക്കുതിപ്പിന് ഇടയാക്കുമെന്നാണ് വിലയിരുത്തലുകൾ.