
പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പാലോട് പൊലീസ് അറസ്റ്റുചെയ്‌തു. പെരിങ്ങമ്മല ചോനമല അമൽ ഭവനിൽ ആരോമലാണ് (21) പിടിയിലായത്. പെരിങ്ങമ്മല സ്വദേശിയായ 16കാരിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി ഇയാളോടൊപ്പം പോയതായി കണ്ടെത്തിയത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ രണ്ടുപേരെയും കല്ലമ്പലത്തുവച്ച് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു. ഇയാൾക്കെതിരെ പാലോട് സ്റ്റേഷനിൽ വധശ്രമക്കേസ് നിലവിലുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് സ്റ്റേഷൻ ഓഫീസർ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്.ഐ ഭുവനചന്ദ്രൻ നായർ, എ.എസ്.ഐ അജി, രാജേഷ്, നദീറ, ഷിബു, വിനീത്, നിസാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫോട്ടോ: ആരോമൽ