
നിരവധി ആരോഗ്യഗുണങ്ങളുള്ള ഓട്‌സ് വെള്ളത്തെക്കുറിച്ച് അറിയാം. ഒരു കപ്പ് ഓട്സിൽ അഞ്ച് ഗ്ലാസ് വെള്ളമൊഴിച്ച് എട്ട് മണിക്കൂർ വയ്ക്കുക. ഇതിൽനിന്നും ഓട്സ് മാറ്റിയശേഷം കറുവപ്പട്ട, ഇഞ്ചി എന്നിവ ചേർക്കുക. പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നതാകും ഉത്തമം. പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനായി ഈ പാനീയം ദിവസം രണ്ടുപ്രാവശ്യം കഴിക്കാം. ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും മലബന്ധം തടയുന്നതിനും ഓട്സിലുള്ള ഫൈബർ സഹായിക്കും. ബീറ്റ ഗ്ലുക്കൻ കൊളസ്‌ട്രോൾ കുറയ്ക്കും. ഓട്സിൽ വിറ്റാമിൻ ബി-6, ബി-9, വിറ്റാമിൻ ഇ, അയൺ, മഗ്നീഷ്യം, സിങ്ക് എന്നിവ ധാരാളമുണ്ട്. രോഗപ്രതിരോധശേഷിയും ഓർമശക്തിയും വർദ്ധിപ്പിക്കും. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ഓട്സിലുള്ള ഫോസ്ഫറസ് സഹായകമാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ, ചുവന്ന രക്താണുക്കൾ എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ ഓട്സിലുള്ള അയണിനാകും. ചർമത്തിലെ ഈർപ്പം നിലനിറുത്തുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരൻ അകറ്റുന്നതിനും മികച്ചതാണ്.