
ധാക്ക: ബംഗ്ളാദേശിന് 1.2 മില്യൺ ഡോസ് സൗജന്യ കൊവിഡ് വാക്‌സിൻ നൽകി ഇന്ത്യ. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബംഗ്ളാദേശിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്. വാക്‌സിൻ തുടർന്നും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബംഗ്ളാദേശ് ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ 30 മില്യൺ ഡോസ് വാക്സിന്റെ കരാർ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുമായി ബംഗ്ളാദേശ് ഒപ്പുവച്ചിരുന്നു. ഇതുവരെ തങ്ങളുടെ 5.2 മില്യൺ പൗരന്മാർക്ക് കൊവിഡ് വാക്‌സിൻ ബംഗ്ളാദേശ് ലഭ്യമാക്കിയിട്ടുണ്ട്.
അതിർത്തിയിലെ ഭീകരവാദം ചെറുക്കാൻ ഇന്ത്യയും ബംഗ്ലാദേശും ജാഗ്രതയോെടയും ഐക്യത്തോടെയും തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് മോദി ബംഗ്ലാദേശിലെത്തിയത്.