pinarayi-vijayan

കോഴിക്കോട്: ഗുരുവായൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയും മുസ്ലീം ലീഗ് നേതാവുമായ കെ എൻ എ ഖാദറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിൽ ബി ജെ പിയുടെ സ്ഥാനാർത്ഥി ഇല്ലാതായതിന് പിന്നിൽ എന്തോ ഒരു കൈയബദ്ധം പറ്റി പോയതാണെന്ന് വിശ്വസിക്കാൻ കുറച്ച് വിഷമമുണ്ട്. ഖാദർ സ്ഥാനാർത്ഥി ആയപ്പോൾ തന്നെ ബി ജെ പിയുടെ കൂടി പിന്തുണ കിട്ടാനുളള ചില നടപടികൾ സ്വീകരിച്ചിരുന്നുവെന്നും പിണറായി വിമർശിച്ചു.

ഖാ‌ദർ ബി ജെ പിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ എൻ എ ഖാദർ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. മണ്ഡലത്തിൽ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാത്തതിനാൽ ബി ജെ പിയുടെ പ്രകടന പത്രിക തളളിപോയിരുന്നു.