
ന്യൂഡൽഹി: കൊവിഡിനെതിരെ ഇന്ത്യൻ ജനത ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാർച്ചിലാണ് ജനതാ കർഫ്യൂവിനെക്കുറിച്ച് ജനം കേട്ടതെന്നും, എല്ലാവരും ജാഗ്രതയോടെ പ്രവർത്തിച്ചത് ലോകത്തിന് മുഴുവൻ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എഴുപത്തഞ്ചാം ഭാഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.വാക്‌സിനേഷനിലൂടെ ഇന്ത്യ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ഉത്തർപ്രദേശിൽ 109 വയസുള്ള വനിത കുത്തിവയ്‌പെടുത്തു. ഡൽഹിയിൽ 107 വയസുള്ളയാൾ വാക്‌സിൻ സ്വീകരിച്ചു. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഇത്തരം ആളുകളെ നമ്മൾ ഓർക്കണമെന്നും മോദി പറഞ്ഞു.
It was in March last year when we heard the term 'Janata Curfew'. It became an inspiration for the entire world as it was an extraordinary example of discipline: PM Modi during the 75th episode for Mann Ki Baat— ANI (@ANI) March 28, 2021
അതേസമയം കാർഷിക നിയമത്തിൽ നിന്നും പിന്നോട്ടുപോകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം നാല് മാസം പിന്നിട്ടിരിക്കുകയാണ്.