
തിരുവനന്തപുരം: ജില്ലയിലെ ഒരു കൂട്ടം സൈനികരും സാമൂഹിക പ്രതിബദ്ധതയുളള സിവിലിയൻസും നേതൃത്വം നൽകുന്ന കിരണം ട്രസ്റ്റിന്റെ ഉദ്ഘാടന കർമ്മം നിംസ് മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്‌ടറും തമിഴ്നാട് നൂറുൽ ഹുദാ യൂണിവേഴ്‌സിറ്റിയുടെ പ്രോ ചാൻസലറുമായ ശ്രീ എം എസ് ഫൈസൽ ഖാൻ വെളളറട സ്നേഹ സദനം ഓഡിറ്റോറിയത്തിൽ വച്ച് ഭദ്രദീപം കൊളുത്തി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്‌തുത ചടങ്ങിൽ തീംസോംഗിന്റേയും വെബ്സൈറ്റിന്റെയും പ്രകാശനം ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി രാമേശ്വരം ഹരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജീവ കാരുണ്യ പ്രവർത്തക അശ്വതി ജ്വാല, സീമാ വിനീത്, യുവ കവി സനൽ ഡാലുംമുഖം, കവി ഹരൻ പുന്നാവൂർ, ആമച്ചൽ പവിത്രൻ, മലയടി രാധാകൃഷ്‌ണൻ എന്നിവരെ ആദരിച്ചു.
ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ സഹായവിതരണം കിളിയൂർ സ്നേഹ സദൻ ഓൾഡ് ഏജ് ഹോമിൽ വൈസ് പ്രസിഡന്റ് അനൂപ് അരുവിക്കരയും, ജോ സെക്രട്ടറി രാജേഷ് ടിയും ചേർന്ന് നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീലേഖ സ്വാഗതവും ട്രഷറർ സജിത്ത് നന്ദിയും പറഞ്ഞു.