spicejet

ന്യൂഡൽഹി: വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. ഡൽഹി-വാരണാസി സ്‌പൈസ് ജെറ്റ് വിമാനത്തിൽ ശനിയാഴ്ചയാണ് സംഭവം. പുറത്തേക്ക് ചാടാൻ നോക്കിയ മറ്ര് യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാർ ലാൻഡ് ചെയ്യുന്നതുവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.


സ്‌പൈസ് ജെറ്റ് വിമാനമായ എസ്ജി 2003-ൽ (ഡൽഹി-വാരണാസി) സഞ്ചരിച്ച ഒരു യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു.വിമാനം വാരണാസിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.ഇയാളെ സിഐഎസ്എഫും എയർലൈനിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ലോക്കൽ പാെലീസിന് കൈമാറി-സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ പറഞ്ഞു.

On 27th March 2021, a passenger travelling on SpiceJet flight SG-2003 (Delhi-Varanasi) tried to open the emergency door of the aircraft in an abusive and aggressive state while the aircraft was airborne: SpiceJet Spokesperson

— ANI (@ANI) March 28, 2021