
ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് ചാവേർ സഫോടനം. സ്ഫോടനത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ സുലാവേസി പ്രവിശ്യയിലെ മകസാർ പട്ടണത്തിലെ കരേബോസി സ്‌ക്വയറിലാണ് സഫോടനം നടന്നത്.ഓശാന ഞായറിന്റെ ഭാഗമായി പള്ളിയിലെ പ്രാർഥനാ ചടങ്ങുകൾ പുരോഗമിക്കവെയാണ് സഫോടനം നടന്നത്. പള്ളിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും സ്‌ഫോടനത്തിൽ തകരാർ സംഭവിച്ചു.
പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സഫോടനം നടത്തിയ ചാവേറുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബൈക്കിലെത്തിയ ചാവേറുകളുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.അതേ സമയം സഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
2018ൽ സുരബയ പട്ടണത്തിലുണ്ടായ ചാവേർ സഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു.