
മെൽബൺ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹോളിയുടെ അവസരത്തിൽ ആശംസ അറിയിച്ച് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. എന്റെ നല്ല സുഹൃത്തായ മോദിക്കും ഹോളി ആഘോഷിക്കുന്ന എല്ലാവർക്കും ഹോളി ആശംസകൾ എന്നാണ് മോറിസൺ ട്വിറ്ററിൽ പങ്കു വെച്ച വീഡിയോയുടെ ഉള്ളടക്കം. ഹോളി കി ശുഭ്കാമ്നായേം എന്ന് ഹിന്ദിയിൽ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. കൊവിഡ് മഹാമാരി ആഘോഷങ്ങളെ ഒരു പരിധി വരെ ബാധിക്കുമെങ്കിലും ജനങ്ങൾക്ക് ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വാക്സിൻ വിതരണ രംഗത്ത് ലോക രാജ്യങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.