mithali

ന്യൂഡൽഹി : അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് പിന്നിട്ട ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ മിഥാലി രാജിനെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മിഥാലിയുടെ വിജയഗാഥ വനിതകൾക്ക് മാത്രമല്ല എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏകദിനത്തിൽ 7,000 റൺസ് നേടിയ ആദ്യ വനിതാ ക്രിക്കറ്റ് താരം കൂടിയായ മിഥാലി വനിതാ ക്രിക്കറ്റിന് നൽകിയ സംഭാവന വളരെവലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷൂട്ടിംഗ് ലോകകപ്പിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങളേയും ബാഡ്മിന്റൺ താരം പി.വി സിന്ധുവിനെയും മോദി അഭിനന്ദിച്ചു.