terrorists-killed

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു ജവാൻ വീരമൃത്യു വരിച്ചു. പരിക്കേറ്റ മറ്റൊരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിസ്ബുൾ ഭീകരനായ ഇനാത്തുള്ള ഷേഖ്, ലഷ്കറെ തൊയ്ബ ഭീകരൻ ആദിൽ മാലിക് എന്നവരെയാണ് വധിച്ചത്. മൂന്നാമത്തെയാളുടെ വിവരങ്ങൾ ലഭ്യമല്ല. ഏറ്റമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് ആയുധങ്ങളും പിടിച്ചെടുത്തെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.