മുംബയ് : റായ്പൂരിൽ നടന്ന റോഡ് സേഫ്റ്റി സിരീസിൽ പങ്കെടുത്ത് മടങ്ങിയ ശേഷം കൊവിഡ് ബാധിതനായ സച്ചിൻ ടെൻഡുൽക്കർക്ക് പിന്നാലെ യൂസഫ് പഠാനും ബദ്രിനാഥിനും കൊവിഡ് സ്ഥിരീകരിച്ചു. മൂവർക്കും സാരമായ ആരോഗ്യപ്രശ്നങ്ങളില്ല.