malavika-

ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ പ്രേക്ഷകരെ ആവേശം കൊള്ളിച്ചെത്തിയ ചിത്രമായിരുന്നു ഇളയദളപതി വിജയ് നായകനായ മാസ്റ്റർ. സൂപ്പർ ഹിറ്റായ ചിത്രത്തിൽ മലയാളി താരം മാളവിക മോഹനായിരുന്നു ജെ.ഡിയുടെ പ്രിയപ്പെട്ട ചാരുവായി എത്തിയത്. .. മാളവികയുടെ കരിയർ ബ്രേക്ക് ചിത്രം കൂടിയായിരുന്നു മാസ്റ്റർ.. മാസ്റ്ററിന്മു മ്പ് രജനികാന്ത് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

ബോളിവുഡ് കാമറമാൻ കെ.യു.. മോഹനന്റെ മകളായ മാളവിക 2013 ൽ പുറത്തു വന്ന ദുൽഖർ ചിത്രം പട്ടം പോലെയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിനായിട്ടുണ്ട്.. മോഡൽ എന്ന നിലയിലും മാളവിക പ്രശസ്തയാണ്. തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ്. ഹോട്ട് ലുക്കിലുള്ള ചിത്രം നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു പാറയുടെ മുകളിൽ പച്ച പാവാടയിലും ബ്ലൗസിലുമുള്ള ചിത്രങ്ങളാണ് നിമിഷനമേരം കൊണ്ട് ആരാധകർ ഏറ്റെടുത്തത്.. ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.. ചിത്രം കണ്ടാൽ കണ്ണെടുക്കാൻ തോന്നുന്നില്ലെന്നും ചിലർ പറയുന്നു.. നടി ആൻ അഗസ്റ്റിനും ഗൗതമി നായരും ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്..

View this post on Instagram

A post shared by Malavika Mohanan (@malavikamohanan_)

View this post on Instagram

A post shared by Malavika Mohanan (@malavikamohanan_)

View this post on Instagram

A post shared by Malavika Mohanan (@malavikamohanan_)

View this post on Instagram

A post shared by Malavika Mohanan (@malavikamohanan_)