jose-k-mani

കോട്ടയം: ലൗ ജിഹാദ് വിഷയം പരിശോധിക്കപ്പെടേണ്ടതാണെന്നും അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടതുണ്ടെന്നും കേരള കോൺഗ്രസ്(എം) ചെയർമാനും പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ജോസ് കെ മാണി. വിഷയം സമൂഹത്തിൽ ആവർത്തിച്ച് ഉയർന്നുവരുന്ന സാഹചര്യത്തിൽ അതേക്കുറിച്ച് പരോശോധിക്കേണ്ടതാണെന്നും സംശയങ്ങൾ ദുരീകരിക്കേണ്ടതാണെന്നും ജോസ് കെ മാണി പറയുന്നു.

ഒരു മലയാള വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സിപിഎം ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞുകൊണ്ട് ആ വിഷയം പൂർണമായും തള്ളിക്കളഞ്ഞല്ലോ എന്ന ചോദ്യം വപ്പോഴും ജോസ് കെ മാണി തന്റെ നിലപാടിൽ നിന്നുംപിന്നോട്ട് പോകാൻ തയ്യാറായില്ല.

ലൗ ജിഹാദ് സംബന്ധിച്ചുള്ള കാര്യങ്ങൾ ആവർത്തിച്ച് ഉയർന്നുവരുമ്പോൾ അതിൽ 'വിഷയമുണ്ടെങ്കിൽ' അതിനെ അഡ്രസ് ചെയ്യണമെന്നും സംശയങ്ങൾ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദ് തടയാനായി നിയമം കൊണ്ടുവരുമെന്ന് ബിജെപി അവരുടെ പ്രകടന പത്രികയിൽ പറഞ്ഞതിന് പിന്നാലെയാണ് ഇടതുമുന്നണിയിലെ നേതാവ് ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായാണ് മുന്നണിയിൽപ്പെട്ട ഒരാൾ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തുന്നത്.